വെള്ളിത്തിരയില്‍ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിച്ച് കുറ്റാന്വേഷണം നടത്തുന്ന ഡിറ്റക്റ്റീവുകളെ
നാം എത്ര ആരാധനയോടെയാണ് നോക്കിയിരുന്നത്.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു കരിയര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
ആഗ്രഹിച്ചിട്ട് മാത്രം എന്ത് കാര്യം എന്ന് പറയാന്‍ വരട്ടെ.
മനസും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരു കുറ്റാന്വേഷകന് ആകാം.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഒ അംഗീകാരം നേടിയ ഗരുഡ ഡിറ്റക്റ്റീവ്സ് അതിനുള്ള അപൂര്‍വ്വ അവസരം ഒരുക്കുകയാണ്.
പ്രൈവറ്റ് ഡിറ്റക്റ്റീവ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന ആറുമാസം നീണ്ടുനില്‍ക്കുന്ന ‘ബാക്ബോണ്‍’ എന്ന അടിസ്ഥാന കോഴ്സിന് തുടക്കമിട്ടിരിക്കുകയാണ് ഇവിടെ.
എട്ട് വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് ഗരുഡയ്ക്ക് നേതൃത്വം നല്‍കുന്നത്.
പ്രൈവറ്റ് ഡിറ്റക്റ്റീവുകളുടെ ഡിമാന്റ് രാജ്യത്ത് വര്‍ധിച്ചുവരുകയാണ്.
എന്നാല്‍ ഈ രംഗത്ത് കഴിവുള്ള പ്രൊഫഷണലുകള്‍ വളരെ കുറവാണ്.
മികച്ച പരിശീലനത്തിന്റെ കുറവാണ് ഇതിന് കാരണം.
വിശ്വാസ്യതയും വൈദഗ്ധ്യവുമാണ് ഈ പ്രൊഫഷന്റെ കൈമുതല്‍.
സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ മികവുറ്റ ഡിറ്റക്റ്റീവുകളാക്കി മാറ്റിയെടുക്കാന്‍ ബാക്ബോണ്‍ എന്ന കോഴ്സ് കൂടാതെ
ഇന്റർനാഷണൽ ഫോറന്‍സിക് സയന്‍സുമായി (ഐഎഫ്എസ് ) അംഗീകൃത ഒരു വര്‍ഷ, രണ്ടു വര്‍ഷ സ്പെഷലൈസ്ഡ് കോഴ്സുകളും ഗരുഡ നടത്തുന്നു.
തിയറി ക്ലാസുകള്‍ക്ക് അപ്പുറം പ്രായോഗികതയുടെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്നു എന്നതാണ് ഈ കോഴ്സിന്റെ സവിശേഷത.
എസ്.പി റാങ്കിന് മുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍, കുറ്റന്വേഷണ വിദഗ്ധര്‍ തുടങ്ങിയവരാണ് ക്ലാസെടുക്കുന്നത്.
കുറ്റാന്വേഷകന് എന്നല്ല ഏതൊരു വ്യക്തിയും ജീവിതത്തില്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതും അഭ്യസിച്ചിരിക്കേണ്ടതുമായ 100ലേറെ വിഷയങ്ങൾ ക്രോഡീകരിച്ചാണ് ഈ കോഴ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആറു വര്‍ഷത്തെ കോഴ്സാണ് ചുരുക്കി ആറു മാസമാക്കി അവതരിപ്പിക്കുന്നത്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000 രൂപ വരെ മാസശമ്പളം ലഭിക്കുന്ന രീതിയില്‍ 100 ശതമാനം പ്ലേസ്മെന്റ് നല്‍കും.
ആറുമാസത്തെ കോഴ്സ് ഫിസിക്കല്‍ ട്രെയ്നിംഗ്, ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക് സയന്‍സ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
ഒരു കേസ് ലഭിച്ചുകഴിഞ്ഞാല്‍ അത് വിശകലനം ചെയ്ത്, കൃത്യമായ ആസൂത്രണത്തിലൂടെ ഏത് വഴിയിലൂടെ മുന്നോട്ടുപോകണമെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് കൃത്യസമയത്തിനുള്ളില്‍ അവ എങ്ങനെ പൂര്‍ത്തിയാക്കാമെന്നുമുള്ള വിദഗ്ധ പരിശീലനമാണ് ഇന്‍വെസ്റ്റിഗേറ്റീവ് വിഭാഗത്തിലുള്ളത്.
ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ എങ്ങനെ കേസ് തെളിയിക്കാമെന്നുള്ള പരിശീലനമാണ് ഫോറന്‍സിക് സയന്‍സില്‍ നല്‍കുന്നത്.
ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ്, സൈബര്‍ ഫോറന്‍സിക്, മൊബൈല്‍ ഫോറന്‍സിക്, ഫോറന്‍സിക് ബയോടെക്നോളജി, ഫോറന്‍സിക് ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളാണ് ഫോറന്‍സിക് സയന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കിഡ്നാപ്പിംഗ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, കൊലപാതകം, മോഷണം, സ്വകാര്യജീവിതത്തിലെയും ബിസിനസ് ജീവിതത്തിലെയും ചതികള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയൊക്കെ തെളിയിക്കാനാകും.
മാത്രവുമല്ല സ്വകാര്യജീവിതത്തില്‍ നമ്മെ ആരെങ്കിലും ചതിക്കാന്‍ ശ്രമിച്ചാല്‍ അത് മുന്‍കൂട്ടി മനസിലാക്കാനുമാകും.
കോഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു വിഷയങ്ങള്‍
പോലീസ് ട്രെയ്നിംഗിന് സമാനമായ രീതിയില്‍ തിയറി ക്ലാസുകള്‍ക്കൊപ്പം കായികപരിശീലനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ദിവസം എട്ട് മണിക്കൂര്‍ ക്ലാസില്‍ പകുതി സമയം തിയറിയും ബാക്കി സമയം മാനസിക, ശാരീരിക ഫിറ്റ്നസിന് സഹായിക്കുന്ന പരിശീലനവുമാണ്.
ഇന്‍വെസ്റ്റിഗേഷനും ഫോറന്‍സിക് വിഷയങ്ങളും കൂടാതെ താഴെപ്പറയുന്ന വിഷയങ്ങളും കോഴ്സിന്റെ ഭാഗമാണ്.
$ കമ്യൂണിക്കേഷന്‍ സ്കില്‍: നല്ലൊരു കുറ്റാന്വേഷകന് നല്ല ഭാഷാനൈപുണ്യവും ആശയവിനിമയശേഷിയും പ്രധാനമാണ്.
കരിയറില്‍ വിജയിക്കാന്‍ കമ്യൂണിക്കേഷന്‍ സ്കില്ലില്‍ മികച്ച അടിത്തറയിടുന്നു.
$ കംപ്യൂട്ടര്‍ ബേസിക്സ്: അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ പരിശീലനം നല്കുന്നു.
$ യോഗ: മാനസികമായും ശാരീരികമായും ഫിറ്റ്നസ് കൈവരിക്കാന്‍ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഏകാഗ്രത കൂട്ടുന്നു.
$ കളരി & കരാട്ടെ: മനസിനെ നിയന്ത്രിക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും ആത്മവിശ്വാസം നേടാനുമൊക്കെ ആയോധനകലകള്‍ സഹായിക്കും. വിദഗ്ധരുടെ നേതൃത്വത്തില്‍ ഇവയില്‍ പരിശീലനം നല്കുന്നു.
$ നീന്തല്‍: സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും വളരെ പ്രയോജനകരമായ നീന്തല്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
$ ടൈം മാനേജ്മെന്റ്: ലഭിച്ചിരിക്കുന്ന സമയം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ കാര്യക്ഷമമായി ഓരോ പദ്ധതിയും പൂര്‍ത്തിയാക്കാം എന്ന് പരിശീലനം നല്കുന്നു.
$ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്: ബന്ധങ്ങളാണ് ജീവിതത്തിന്റെ ശക്തി.
നല്ല ബന്ധങ്ങള്‍ പടുത്തുയര്‍ത്തി ഏത് സാഹചര്യത്തെയും അതിജീവിക്കുന്നതിന് കോഴ്സില്‍ പരിശീലനം നല്കുന്നു.
ഒപ്പം മാനുഷികമൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള കരുത്ത് നല്കുന്നു.
$ വെല്‍ത്ത് മാനേജ്മെന്റ്: നന്മയുടെ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച് ജീവിതനിലവാരം ഉയര്‍ത്താനും പണം നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നു.
$ മൈന്‍ഡ് പവര്‍ മാനേജ്മെന്റ്: ഏതൊരു മേഖലയിലും പ്രതിസന്ധികളും മാനസികസമ്മര്‍ദ്ദവും സാധാരണയാണ്.
അത്തരം സാഹചര്യങ്ങളില്‍ പൊസിറ്റീവ് മനോഭാവത്തോടെ അവയെ വിജയകരമായി നേരിടാന്‍ പരിശീലിപ്പിക്കുന്നു.
ആര്‍ക്ക് ചേരാം?
അടിസ്ഥാന കോഴ്സ് ആയതിനാല്‍ എസ്എസ്എല്‍സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ആര്‍ക്കും കോഴ്സില്‍ ചേരാം.
പ്രായമോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖലയോ പ്രശ്നമല്ല. കുറ്റാന്വേഷണത്തില്‍ അടിത്തറയിടുന്ന കോഴ്സാണിത്. പ്ലസ്ടുവോ ഡിഗ്രിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അതിനുസരിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, പിജി ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങിയവയൊക്കെ ഗരുഡ നടത്തുന്നുണ്ടെങ്കിലും ‘ബാക്ബോണ്‍’ എന്ന ഈ ആറുമാസത്തെ അടിസ്ഥാന കോഴ്സ് കഴിഞ്ഞതിനുശേഷമേ അവയില്‍ ചേരാനാകൂ.
50 ശതമാനം ഫീസിളവോടെ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങൾ വരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ്
ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്
കൂടുതൽ വിവരങ്ങള്‍ അറിയാന്‍ 7510607070 എന്ന നമ്പറില്‍ ബന്ധപ്പെടുക.