If under any unforeseen circumstances, Garuda detectives is unable to provide the said services, the Client will be eligible for full refund of the amount that is already paid. This amount will be Credited to an account of your choice within 90 working days of cancellation of the project.
Terms and conditions Apply
കസ്റ്റമർക്ക് വേണ്ടി SUBJECT / SUSPECTനെ കുറിച്ച് അന്വേഷണം നടത്തുന്ന വേളയിൽ പൂർണമായും GARUDA DETECTIVES ന്റെ ( “GD” യുടെ ) സ്റ്റാഫിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള പിഴവുകൾ സംഭവിച്ചാൽ അതുമൂലം അന്വേഷണം കൃത്യസമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാതെ വരികയോ, കസ്റ്റമറിനു ആവശ്യമായിരുന്നതും “GD”തീർച്ചയായും നൽകും എന്നും ഉറപ്പ് നൽകിയിട്ടുമുള്ള തെളിവുകളോ, വിവരങ്ങളൊ നൽകാൻ സാധിക്കാതെ വന്നാൽ മാത്രമായിരിക്കും ഒരു കസ്റ്റമറിന് REFUND ലഭിക്കുക.
താഴെ പറയുന്ന ചില സാഹചര്യങ്ങളിലോ മറ്റു സമാന സാഹചര്യങ്ങളിലോ GARUDA DETECTIVES ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
DOCTOR നോടും വക്കീലിനോടും കള്ളം പറയരുത് എന്നാണ്,
കാരണം അവരോട് കളളം പറഞ്ഞാലോ, തീർച്ചയില്ലാത്ത കാര്യം സത്യമെന്ന പോലെ അവതരിപ്പിച്ചാലോ, നിങ്ങളെ സഹായിക്കാൻ തെയ്യാറാകുന്നവരിലൂടെ തന്നെ നമ്മുടെ ജീവനോ ജീവിതത്തിനോ നേരിടേണ്ടി വരുന്നത് വലിയ തിരിച്ചടികൾ തന്നെ ആയിരിക്കും
അതുപോലെ തന്നെ സുപ്രധാനമാണ് ഞങ്ങളോട് നിങ്ങൾ പറയുന്ന,
ഓരോ വ്യക്തികളെയോ സ്ഥാപനങ്ങളെയോ മറ്റു കാര്യങ്ങളെയോ പറ്റി രഹസ്യമായി പറയുന്ന ഓരോ വസ്തുതകളും തികച്ചും സത്യമുള്ളതും, നിങ്ങൾ ഓരോരുത്തർക്കും പൂർണ്ണ ബോധ്യമുള്ളതും ആയിരിക്കണം എന്നത്.
CUSTOMER ഞങ്ങളോട് പറയുന്ന ഓരോ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും GD കസ്റ്റമറിന് വേണ്ടി കണ്ടെത്തേണ്ടതായിട്ടുള്ള കാര്യങ്ങൾ എന്ത് തന്നെയാണെങ്കിലും അവ കണ്ടെത്തുന്നതിനാവശ്യമായി വരുന്ന മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതും, അന്വേഷനത്തിനോ അനുബന്ധ സേവനങ്ങൾക്കോ വേണ്ടി GD യുടെ തന്നെയോ GD യുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം കഴിവുകൾ ഉള്ള ആളുകളെ നിയോഗിക്കുന്നതും, CUSTOMER ന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വന്നേക്കാവുന്ന സമയം, ഫീസ് തുക എന്നിങ്ങനെയെല്ലാം തന്നെ 100% വും നിങ്ങൾ കസ്റ്റമർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുകൊണ്ടാണ് നിശ്ചയിക്കപ്പെടുന്നത്
ആയതുകൊണ്ട് തന്നെ
100% സത്യമാണെന്ന വ്യാജേന മനപ്പൂർവമോ അല്ലാതെയോ കസ്റ്റമർ GD യോട് പങ്കു വയ്ക്കുന്ന എന്തെങ്കിലും വിവരങ്ങൾ തെറ്റാകുന്ന സാഹചര്യത്തിൽ.
GD ക്ക് ആവശ്യമായ തരത്തിൽ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് കസ്റ്റമറിന് നൽകാമെന്ന് പറഞ്ഞ കാര്യങ്ങൾ കണ്ടെത്താൻ സാധിക്കാതെ വന്നതെങ്കിലോ,
കസ്റ്റമർ നൽകിയ തെറ്റായ രേഖകളോ വിവരങ്ങളോ കാരണമാണ്, മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമുള്ള സമയത്തിന്, ദൈർഘ്യം സംഭവിക്കുന്നതെങ്കിലോ, GDയുടെ ജീവനക്കാർക്ക് അന്വേഷണ വേളകളിൽ വീഴ്ചകൾ സംഭവിക്കുന്നതെങ്കിലോ, യാതൊരു കാരണവശാലും REFUND ലഭിക്കുന്നതായിരിക്കില്ല എന്ന് മാത്രമല്ല,
മേല്പറഞ്ഞ തെറ്റായ വിവരങ്ങൾ ധരിപ്പിക്കുന്നതിന്റെ ഫലമായി GARUDA DETECTIVES എന്ന സ്ഥാപനത്തിനോ ജീവനക്കാർക്കോ നേരിട്ടോ അല്ലാതെയോ സാമ്പത്തികമായോ അല്ലാതെയോ മറ്റെന്തെങ്കിലും നഷ്ടങ്ങൾ സംഭവിക്കാനിടയായിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരവും താങ്കൾ നൽകേണ്ടതായി വരുന്നതാണ്.
1) GD ക്ക് S നെ ക്കുറിച്ച് C നൽകിയ വിവരങ്ങൾ പ്രകാരം അന്വേഷണം നടത്തുമ്പോൾ മനസിലാകുന്നു C നൽകിയ S ന്റെ ADDRESS തെറ്റാണ് അങ്ങിനെയൊരു അഡ്രസ്സിൽ C പറഞ്ഞത് പ്രകാരമുള്ള ആരും തന്നെ ഒന്നും തന്നെ ഇല്ല എന്നുള്ള സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
2) C കൃത്യമാണ് എന്ന വിശ്വാസത്തോടെ “S” നേക്കുറിച്ച് നൽകിയ വിവരങ്ങൾ പ്രകാരം അന്വേഷിച്ചു ചെല്ലുമ്പോൾ “S” മുൻപ് മേല്പറഞ്ഞ സ്ഥലങ്ങളിൽ സാഹചര്യങ്ങളിൽ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എവിടെയെന്ന് അറിയില്ല എന്നുള്ള സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
3) ” S “നെ ക്കുറിച്ച് “C” പറഞ്ഞ വിവരങ്ങളിൽ നല്ലൊരു ശതമാനവും മനപ്പൂർവമോ അല്ലാതെയോ “GD “യെ തെറ്റുധരിപ്പിക്കാനും, അതുമല്ലെങ്കിൽ, “C” ക്ക് സ്വന്തം കുറ്റങ്ങൾ “GD” അറിയുമ്പോഴുണ്ടാകുന്ന മാനഭയം കാരണം “GD “എല്ലായിപ്പോഴും “C” യുടെ നല്ല വശങ്ങൾ മാത്രം മനസിലാക്കിയാൽ മതിയെന്ന് കരുതികൊണ്ട് തന്നെ മനപ്പൂർവം പറഞ്ഞതുമാണ് എന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
4) “C”നൽകിയ അഡ്രസ്സിൽ “S” താമസം ഉണ്ടെന്നും “S” നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, “S” നെ തുടർച്ചയായി പിന്തുടർന്നുകൊണ്ടോ, “S” നെ കാണാൻ വന്ന് തിരിച്ചു പോകുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതിലൂടെയോ മനസിലാക്കണം എന്നുള്ള കേസിൽ “GD” ക്ക് “C” നൽകിയ അഡ്രസ് പ്രകാരം, അഡ്രസ്സിൽ “S” താമസമില്ലാത്ത സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
5) GD തെയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം പൂർണ സമ്മതത്തോടെയും താല്പര്യത്തോടെയും കേസുമായി മുന്നോട്ട് പോകുമ്പോൾ, ഇടക്ക് വച്ച് “C “യുടെ മാത്രം താല്പര്യപ്രകാരം, കൂടുതലായി എന്തെങ്കിലും നീക്കങ്ങൾ നടത്തേണ്ടതായി വരുമ്പോൾ സ്വാഭാവികമായും മുൻപ് നിശ്ചയിച്ച സമയത്തിലും, ഫീസ് തുകയിലും, ഉൾപ്പെടുത്തേണ്ട മാർഗത്തിലും, തുടങ്ങി എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഈ സാഹചര്യത്തിൽ REFUND ലഭിക്കുന്നതല്ല.
6) “GD” ക്ക് “S” നെക്കുറിച്ച് “C”നൽകിയ തെറ്റായ വിവര പ്രകാരം “GD” പ്രശ്നത്തിൽ അകപ്പെടാനോ, അന്വേഷണ വേളയിൽ “GD” കരുതിയതിലും കൂടുതൽ ദിവസങ്ങൾ, ഡിജിറ്റൽ ട്രാക്കിംഗ് ഡിവൈസുകൾ, വ്യക്തികൾ, അവർക്ക് വേണ്ടിവരുന്ന താമസം ഭക്ഷണം, യാത്ര മറ്റു ചിലവുകൾ തുടങ്ങി ഓരോ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
7) “GD”അതീവ രഹസ്യമായി തന്നെ “C”ക്ക് വേണ്ടി, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണം നടത്തുന്ന വേളയിൽ, “S” ന്റെ കാര്യക്രമങ്ങളും ദിനചര്യകളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ, “C” നേരിട്ടോ “C” ക്ക് വേണ്ടി സഹായങ്ങൾ ചെയ്യാനായി തെയ്യാറുള്ള മറ്റൊരു വ്യക്തി നൽകുമെന്നുള്ള ധാരണയോടു കൂടി കൃത്യമായി ഫീസും ASSIGNMENT പൂർത്തിയാക്കി നൽകാവുന്ന സമയവും കൃത്യമായി പറഞ്ഞുകൊണ്ട് എഗ്രിമെന്റ് വയ്ക്കുകയും ചെയ്ത ശേഷം, അന്വേഷണം നടക്കുന്ന വേളയിൽ “C” നേരിട്ടോ മറ്റൊരാളിലൂടെയോ “S” നെക്കുറിച്ച് നൽകുന്ന വിവരങ്ങളിൽ ഭൂരിഭാഗമോ, മുഴുവനായോ, തെറ്റായി പോകുന്നതിന്റെ പരിണിത ഫലമായി “GD” ക്ക് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്ന സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
8) “C” യും “S” മായി യാദൃശ്ചികമായോ അല്ലാതെയോ കണ്ട് മുട്ടുന്ന ചില സാഹചര്യങ്ങളിൽ ഉണ്ടായെക്കാവുന്ന വാക്കേറ്റങ്ങൾക്കിടയിൽ, “S” നെതിരെയുള്ള പല രഹസ്യ കാര്യങ്ങളും അറിയാനുള്ള മാർഗങ്ങൾ കൃത്യമായി “C” ചെയ്തിട്ടുണ്ടെന്നും അതിന്റ റിപ്പോർട്ട് തെളിവ് സഹിതം കിട്ടാൻ കാത്തിരിക്കുകയാണെന്നും, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ “S” നെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നുമുള്ള തരത്തിലുള്ള വെല്ലുവിളികളിലൂടെയോ, സമാനമായ എന്തെങ്കിലും തരത്തിലുള്ള ” S ” നെ അതീവ സംശയത്തിലാക്കുന്ന “C” യുടെ തെറ്റായ പ്രവർത്തനങ്ങൾ കാരണം “S” ന് ഉണ്ടാകുന്ന സംശയത്തിന്റെ അതീവ ജാഗ്രതയുടെയോ ഫലമായി, അത് വരെ ഉണ്ടായിരുന്ന ” S ” ന്റെ പ്രവർത്തന ശൈലികളിലും രീതികളിലും മാറ്റങ്ങൾ വരുത്തുകയും, “S” ന്റെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാം തന്നെ അതീവ ശ്രദ്ധയോടെയാക്കാനും തുടങ്ങുന്നത്തിന്റെ പരിണിത ഫലമായി “S” മായി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി ” GD ” ചെയ്തു വരുന്നതോ, ചെയ്യാനിരിക്കുന്നതോ ആയ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കേണ്ട തായോ പുതിയതും അല്പം കൂടെ കഠിനമായതുമായ മറ്റെന്തെങ്കിലും തരത്തിൽ പ്ലാനിംഗിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുന്ന സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
9) എഗ്രിമെന്റ് പ്രകാരം ” GD ” സർവീസിന് വേണ്ടി നേരിട്ടും അല്ലാതെയുമായി ആരംഭിക്കാൻ പോകുന്ന ഓരോ കേസും അതുമായി ബന്ധപ്പെടുന്ന ആളുകളും അവരുടെയുൾപ്പടെ ലഭ്യമായിട്ടുള്ള ഓരോ വിവരങ്ങളെയും അടിസ്ഥാനമാക്കി വ്യക്തമായി പഠിച്ച ശേഷം ആ കേസുമായി ബന്ധപ്പെടുന്ന ഓരോ വ്യക്തികൾക്കും അവരവരുടെ പങ്കാളിത്തത്തിനനുസരിച്ചു കൊണ്ട് ഓരോ വിഭാഗമായി തിരിച്ചും ഓരോരുത്തരും കൈകാര്യം ചെയ്യേണ്ട പ്രൊഫൈലുകൾ പ്രകാരം ആവശ്യമായ പരിശീലനങ്ങൾ ഉൾപ്പെടെ നടത്തുകയും, ആവശ്യമായ ഉപകരണങ്ങൾ, വാഹനങ്ങൾ, പ്രത്യേകം തെയ്യാറാക്കേണ്ട ഒഫീഷ്യൽ or അൺഒഫിഷ്യൽ മെറ്റീരിയലുകൾ, മറ്റു കാര്യങ്ങൾ എല്ലാം ഏർപ്പാട് ചെയ്യുകയും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്ത ശേഷം “C” യുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെ പേരിൽ, സ്വന്തം താല്പര്യപ്രകാരം CASE CANCEL ചെയ്തുകൊണ്ട് മുഴുവൻ തുകയും REFUND നൽകാൻ “C” ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
10) എഗ്രിമെന്റ് പ്രകാരം” GD” എല്ലാ വിധത്തിലുള്ള മുന്നൊരുക്കത്തോടും മുൻകരുതലോടും കൂടി CASE ആരംഭിക്കുകയും, എന്നാൽ ആരംഭിച്ച ശേഷം അവസാനിക്കുന്നതു വരെയുള്ള സമയത്തിനുള്ളിൽ തന്നെ “GD” യുടെ ഭാഗത്ത് നിന്നും ഒരു വീഴചയും സംഭവിക്കാതെ വളരെ കൃത്യമായി പോയ്കൊണ്ടിരിക്കുന്ന വേളയിൽ തന്നെ “C” ക്ക് മാനസികമായി തന്റെ ASSIGNMENT ( GD യെ ഏല്പിച്ച ഉദ്യമം ) തുടർന്ന് പോകാൻ താല്പര്യമില്ലാത്തതിനാൽ പ്രവർത്തങ്ങൾ നിർത്തി വയ്ച്ചുകൊണ്ട് “C”ആ ASSIGNMENT ന് വേണ്ടി മുൻകൂർ ആയി അടച്ചിരിക്കുന്ന തുക REFUND നൽകണമെന്നും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ൽ നിന്നും REFUND ലഭിക്കുന്നതായിരിക്കില്ല.
NB : *മേല്പറഞ്ഞ തരത്തിൽ മനപ്പൂർവമോ അല്ലാതെയോ കസ്റ്റമറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന കുഴപ്പങ്ങൾ കാരണമാണ് GARUDA DETECTIVES ന്റെ പ്രവർത്തനങ്ങൾക്ക് വീഴ്ച സംഭവിക്കുന്നതെങ്കിൽ യാതൊരു കാരണവശാലും GARUDA DETECTIVES ൽ നിന്നും REFUND ലഭിക്കുന്നതല്ല.
*
NB:പക്ഷെ CUSTOMER നൽകിയ വിവരങ്ങൾ തെറ്റാണ് എന്ന് മനസിലാകുന്ന വേളയിൽ CUSTOMER നെ അറിയിക്കുകയും തുടർന്ന് മുൻപ് തീരുമാനിച്ചതല്ലാതെ മറ്റൊരു മാർഗത്തിലൂടെ ആവശ്യമായ കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്. എന്ന് വച്ചാൽ അതുവരെ ചെയ്തു പോന്നതോ, ആരംഭിക്കാൻ പോകുന്നതോ ആയ Assignment നെക്കുറിച്ച് നേരത്തെ തയ്യാറാക്കിയ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയോ, കസ്റ്റമർ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം എന്ത് ബുദ്ധിമുട്ടുകളും ചിലവുകളുമാണോ ഉണ്ടാകുന്നത്, അതെല്ലാം നികത്താനും, മാറ്റം വരുത്തിയ വ്യവസ്ഥയിൽ മുന്നോട്ട് പോകനോ കസ്റ്റമർ തെയ്യാറാണെങ്കിൽ, എപ്പോഴാണോ “GD”ക്ക് വരുന്ന കഷ്ടനഷ്ടങ്ങളോ, അതുവരെ ഉണ്ടാകുന്ന ചിലവുകളോ പരിഹരിക്കുകയും പുതിയ വ്യവസ്ഥകളെക്കുറിച്ച് “GD” യും “C” യും പൂർണ താല്പര്യത്തോടെ എഗ്രിമെന്റിൽ മാറ്റം വരുത്തി മുന്നോട്ട് പോകാൻ എപ്പോഴാണോ തെയ്യാറാകുന്നത്, ആ തീയതിക്ക് ശേഷം 30 Working Days കഴിഞ്ഞ് ഇതേ കസ്റ്റമർക്ക് പുതുക്കിയ എഗ്രിമെന്റ് പ്രകാരം 100% Refund ലഭിക്കുന്നതിനുള്ള ന്യായമായ സാഹചര്യം ഉണ്ടായിരിക്കുന്നതാണ്.
@) എങ്കിലും ആദ്യം തയ്യാറാക്കിയ എഗ്രിമെന്റ് വ്യവസ്ഥകളിൽ മുഴുവനായും മാറ്റം സംഭവിക്കുന്നതിനാൽ ആദ്യ എഗ്രിമെന്റിലെ തീയതികൾക്ക് പ്രാധാന്യമില്ലാതാകുന്നതും സ്വാഭാവികമായും മാറുന്നതുമാണ്.
@) രണ്ടാമതായി എഗ്രിമെന്റ് ചെയ്യാതെയോ, കൂടുതലായോ കുറവായോ വരുന്ന സമയമോ സാമ്പത്തിക ചിലവുകളോ തുടങ്ങി ഓരോന്നും കൃത്യമായി കാര്യകാരണങ്ങൾ കാണിച്ചുകൊണ്ടുള്ള കസ്റ്റമറിന്റെ സമ്മത പത്രം ഇല്ലാതെയോ മുന്നോട്ട് പോകുവാൻ കസ്റ്റമർ താല്പര്യം കാണിക്കുകയും, നിർബന്ധിക്കുകയും ചെയ്താൽ REFUND POLICY ലഭിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തുന്നതായിരിക്കും.
” C ” Stands for CUSTOMER
“GD” Stands for GARUDA DETECTIVES
“S” – Stands for SUBJECT / SUSPECT OR Other Related Information.
ASSIGNMENT /CASE/INVESTIGATION / SERVICES” എന്നിവയെല്ലാം മേല്പറഞ്ഞ ഈ നിബന്ധനകളിൽ കസ്റ്റമർന്റെ REQUIREMENT എന്താണോ, GD യെ ഏല്പിക്കുന്ന ഉദ്യമം എന്താണോ അതിനെ സൂചിപ്പിക്കുന്നു “